ലോകകപ്പ് യോഗ്യത മത്സരത്തിൽ ബ്രസീലിനും അര്‍ജന്റീനയ്ക്കും ജയം

അജ്‌മൽ പി എ ||SEPTEMBER 03,2021

ലോകകപ്പ് ഫുട്ബോള് യോഗ്യതാ മത്സരത്തിൽ കരുത്തരായ അര്ജന്റീനയ്ക്കും ബ്രസീലിനും വിജയം. ഒന്നിനെതിരേ മൂന്നു ഗോളുകള്ക്കാണ് അര്ജന്റീന വെനസ്വേലയെ കീഴടക്കിയത്.അര്ജന്റീന വെനസ്വേലയെയും ബ്രസീൽ ചിലിയെയും കീഴടക്കി. ബ്രസീൽ ഏകപക്ഷീയമായ ഒരു ഗോളിന് ചിലിയെ പരാജയപ്പെടുത്തിയത് . 64-ാം മിനിട്ടില് യുവതാരം എവര്ട്ടണ് റിബെയ്റോയാണ് ബ്രസീലിനായി വിജയഗോള് നേടിയത്.

മെസ്സിയ്ക്ക് വിശ്രമമനുവദിച്ച മത്സരത്തില് അര്ജന്റീനയ്ക്കായി ലൗട്ടാരോ മാര്ട്ടിനെസ് (45), ജോക്വിന് കൊറിയ (71), ഏന്ഹെല് കൊറിയ (74) എന്നിവര് സ്കോര് ചെയ്തു. മത്സരമവസാനിക്കാന് സെക്കന്ഡുകള് മാത്രം ബാക്കിനില്ക്കെ ലഭിച്ച പെനാല്ട്ടി ലക്ഷ്യത്തിലെത്തിച്ച്‌ യെഫേഴ്സണ് സൊറ്റെല്ഡോ വെനസ്വേലയ്ക്കായി ആശ്വാസ ഗോള് നേടി.

ഏഴുമത്സരങ്ങളില് നിന്നും 15 പോയന്റുമായി അര്ജന്റീന പോയിന്റ് പട്ടികയില് രണ്ടാം സ്ഥാനത്ത് തുടരുന്നു. നാല് വിജയവും മൂന്ന് സമനിലയുമാണ് അര്ജന്റീന നേടിയത്.
അതേസമയം ബ്രസീല് പോയന്റ് പട്ടികയില് ഒന്നാം സ്ഥാനത്ത് തുടരുന്നു. ഏഴു മത്സരങ്ങളില് ഏഴും ജയിച്ച ബ്രസീലിന് 21 പോയന്റുണ്ട്

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

മണിപ്പുര്‍ മണ്ണിടിച്ചിലില്‍ മരണം 81 ആയി

മണിപ്പുരില്‍ വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 81 ആയി. 55 പേരെ ഇനിയും കണ്ടെത്താനുണ്ട്. ടൊറിട്ടോറിയല്‍ ആര്‍മി ജവാന്മാരുള്‍പ്പടെ 18 പേരെ രക്ഷപ്പെടുത്തി. മുഖ്യമന്ത്രി എന്‍ ബീരേന്‍ സിങാണ് ഇക്കാര്യം മാധ്യമങ്ങളെ...

മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസില്‍ പ്രത്യേക പൊലീസ് സംഘം പി സി ജോര്‍ജിനെ ഇന്ന് ചോദ്യം ചെയ്യും

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസില്‍ ഇന്ന് പ്രത്യേക പൊലീസ് സംഘം മുന്‍ എംഎല്‍എ പി സി ജോര്‍ജിനെ ചോദ്യം ചെയ്യും. 11 മണിക്ക് തിരുവനന്തപുരത്ത് ഹാജരാകണമെന്നാവശ്യപ്പെട്ട് പൊലീസ് ജോര്‍ജിന് നോട്ടീസ് നല്‍കിയിരുന്നു. ഇന്ന് ഹാജരാകാമെന്നാണ് പിസി...

ആള്‍ട്ട്‌ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരേ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തി ഡല്‍ഹി പോലിസ്

ന്യൂഡല്‍ഹി:ആള്‍ട്ട്‌ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തി ഡല്‍ഹി പോലിസ്.തെളിവു നശിപ്പിക്കല്‍, ഗൂഢാലോചന, വിദേശ സംഭാവനാ ചട്ടത്തിന്റെ ലംഘനം എന്നീ കുറ്റങ്ങളാണ് എഫ്‌ഐആറില്‍ കൂട്ടിച്ചേര്‍ത്തത്.   ഐപിസി 201, 120 ബി വകുപ്പുകളാണ് സുബൈറിനെതിരെ...