”ജീവിതത്തില്‍ മോദി ഏതെങ്കിലും സമരത്തില്‍ പ​ങ്കെടുത്തിട്ടുണ്ടോ?”- പരിഹാസവുമായി യശ്വന്ത്​ സിന്‍ഹയുടെ ട്വീറ്റ്​

ബി.ജെ.പി മുന്‍ കേന്ദ്രമന്ത്രി യശ്വന്ത്​ സിന്‍ഹ വെള്ളിയാഴ്​ച ട്വിറ്ററില്‍ നടത്തിയ പരാമര്‍ശം ഏ​െറ്റടുത്ത്​ സമൂഹ മാധ്യമങ്ങള്‍. ആയിരങ്ങള്‍ ‘ലൈക്’ ചെയ്യുകയും ആയിരത്തിലേറെ പേര്‍ റീ ട്വീറ്റുകള്‍ ചെയ്യുകയും ചെയ്​ത ട്വീറ്റിനു പിറകില്‍ അഭിപ്രായ പ്രകടനവും പരിഹാസവുമായി എത്തുന്നവരാണ്​ കൂടുതല്‍. ”ജീവിതത്തില്‍ മോദി ഏതെങ്കിലും സമരത്തില്‍ പ​ങ്കെടുത്തിട്ടുണ്ടോ? ഗൂഗ്​ളില്‍ ഞാന്‍ തിരഞ്ഞിട്ട്​ കണ്ടത്​ ഡല്‍ഹി യൂനിവേഴ്​സിറ്റിയില്‍നിന്ന്​ ‘മൊത്തം രാഷ്​ട്രമീമാംസയിലും’ നേടിയ ബിരുദം മാത്രമാണ്​. വിഷയത്തില്‍ ആര്‍ക്കെ​ങ്കിലും എനിക്​ അവബോധം നല്‍കാനാവുമോ” എന്നാണ്​ ചോദ്യം.

മൊത്തം രാഷ്​ട്രമീമാംസയിലും എന്ന പദപ്രയോഗം പരിഹാസമെന്ന്​ തിരിച്ചറിഞ്ഞ ചിലര്‍ ആ പറഞ്ഞ ബിരുദം ബ്രഹ്​മാണ്ഡ രാഷ്​ട്ര മീമാംസയിലാണെന്നു തിരുത്തുന്നുണ്ട്​. കശ്​മീരില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്താന്‍​ പോയത്​ സമര പങ്കാളിത്തമായി ചൂണ്ടിക്കാട്ടുന്ന ചിലര്‍ രഥയാത്രക്കിടെ അദ്വാനിയില്‍നിന്ന്​ മൈക്​ വാങ്ങിയതി​െന്‍റ ചിത്രമുണ്ടെന്നും പറയുന്നു.

ഡല്‍ഹി യൂനിവേഴ്​സിറ്റിയില്‍നിന്ന്​ നേടിയെന്ന്​ പറയുന്ന ബിരുദവുമായി ബന്ധപ്പെട്ട്​ തുടരുന്ന വിവാദങ്ങളും തുടര്‍ച്ചയായി ചിലര്‍ എടുത്തുകാണിക്കുന്നു. പ്രധാനമന്ത്രിക്ക്​ മാത്രമായി ഉണ്ടാക്കിയ ബിരുദമാണിതെന്നും ചിലര്‍ പ്രതികരിക്കുന്നു.

മുന്‍ കേന്ദ്ര ധനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായിരുന്ന യശ്വന്ത്​ സിന്‍ഹയെ ട്വിറ്ററില്‍ രണ്ടു ലക്ഷത്തോളം പേര്‍ പിന്തുടരുന്നുണ്ട്​. കേന്ദ്ര സര്‍ക്കാറിനെതിരെ സമൂഹ മാധ്യമത്തില്‍ കടുത്ത വിമര്‍ശനങ്ങളുമായി രംഗത്തുള്ള സിന്‍ഹ ജസ്​റ്റീസ്​ ഗൊഗോയ്​ക്കു നല്‍കിയതിന്​ സമാനമായി ജസ്​റ്റ്​സ്​ എം.ആര്‍ ഷാക്കും വിരമിച്ച ശേഷം രാജ്യസഭ സീറ്റ്​ നല്‍കി അനുഗ്രഹിക്കണമെന്നും നേരത്തെ ആവശ്യപ്പെട്ടിരുന്നു. സമാധാനപരമായി നടത്തുന്ന സമരങ്ങളെ പോലും ദേശവിരുദ്ധമായി ചിത്രീകരിച്ച്‌​ നേരിടുന്ന കേ​ന്ദ്ര സമീപനവും അന്ന്​ വാജ്​പെയ്​ ഉള്‍പെടെ രാഷ്​ട്രപതി ഭവനു മുന്നില്‍ നടത്തിയ സമരവും തമ്മിലെ വൈരുധ്യവും മറ്റൊരു ട്വീറ്റിലുണ്ട്​.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

മുഖ്യമന്ത്രിയുടെ യൂറോപ്യന്‍ പര്യടനത്തിന് വീഡിയോ, ഫോട്ടോ കവറേജിനായി മാത്രം ഏഴു ലക്ഷം രൂപ ചിലവ്

തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും അടങ്ങിയ സംഘം ഇന്ന് രാത്രി യൂറോപ്യന്‍ സന്ദര്‍ശനത്തിനായി യാത്രതിരിക്കും. യൂറോപ്യന്‍ പര്യടനത്തിന് വീഡിയോ ഫോട്ടോ ചിത്രീകരണത്തിനായി വന്‍തുകയാണ് വകയിരുത്തിയിരിക്കുന്നത്. വീഡിയോ, ഫോട്ടോ കവറേജിനായി മാത്രം ഏഴു ലക്ഷം രൂപയാണ് സര്‍ക്കാര്‍...

റോഷാക്ക് ഒക്ടോബര്‍ 7 ന് തിയേറ്ററുകളിലേക്ക്

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന നിസ്സാം ബഷീര്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം റോഷാക്ക് ഒക്ടോബര്‍ ഏഴാം തീയതി തിയേറ്ററുകളില്‍ റിലീസ് ചെയ്യും. ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായി ക്ലീന്‍ യു എ സര്‍ട്ടിഫിക്കറ്റ് ആണ്...

സാ​ള്‍​ട്ട് വെ​ടി​ക്കെ​ട്ടി​ല്‍ പാ​ക്കി​സ്ഥാ​നെ ത​ക​ര്‍​ത്ത് ഇം​ഗ്ല​ണ്ട്

ലാ​ഹോ​ര്‍: പാ​ക്കി​സ്ഥാ​നെ​തി​രാ​യ ആ​റാം ട്വ​ന്‍റി-20​യി​ല്‍ ത​ക​ര്‍​പ്പ​ന്‍ ജ​യം സ്വ​ന്ത​മാ​ക്കി ഇം​ഗ്ല​ണ്ട്. ഫി​ലി​പ്പ് സാ​ള്‍​ട്ടി​ന്‍റെ(41 പ​ന്തി​ല്‍ 87*) മി​ക​വി​ലാ​ണ് പാ​ക്കി​സ്ഥാ​ന്‍ ഉ​യ​ര്‍​ത്തി​യ 170 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം ഇം​ഗ്ല​ണ്ട് അ​നാ​യാ​സം മ​റി​ക​ട​ന്ന് പ​ര​മ്ബ​ര​യി​ല്‍ ഒ​പ്പ​മെ​ത്തി​യ​ത്. നേ​ര​ത്തെ, ടോ​സ് ന​ഷ്ട​പ്പെ​ട്ട്...