തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഇന്നും ഇടി മിന്നലോട് കൂടിയ കനത്ത മഴ തുടരാന്‍ സാധ്യതയുള്ളതിനാല്‍ ആണ് അലേര്‍ട്ട്.
യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ്. നാളെ യെല്ലോ അലേര്‍ട്ട് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഉണ്ട്. കടല്‍ക്ഷോഭത്തിന് കേരള തീരത്ത് അര്‍ധരാത്രി വരെ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്കി.