ട്രംപിന്റെ യൂട്യൂബ് ചാനല്‍‌ നിരോധിച്ചു

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ‌ യൂട്യൂബ് ചാനലിന് നിരോധനം ഏർപ്പെടുത്തി. യൂട്യൂബിൻറെ നയങ്ങള്‍ക്ക് വിരുദ്ധമായ ഉള്ളടക്കം ട്രംപിന്റെ ചാനലില്‍ എത്തുകയുണ്ടായതാണ് സസ്‌പെന്‍ഡ് ചെയ്യാനുള്ള കാരണം. ട്രംപിന്റെ ചാനലിലൂടെ അടുത്തിടെ പുറത്തുവിട്ട വിഡിയോകള്‍ കലാപത്തിന് പ്രേരിപ്പിക്കുന്ന തരത്തിലുള്ളതാണെന്ന് യുട്യൂബ് പ്രതീകരിക്കുകയുണ്ടായി.

ഒരാഴ്ചത്തേക്കോ അതില്‍ കൂടുതല്‍ കാലയളവിലേക്കോ ആയിരിക്കും നിരോധനം എന്നാണ് റിപ്പോര്‍ട്ടുകള്‍ ലഭിച്ചിരിക്കുന്നത്. എന്നാല്‍ അതേസമയം ട്രംപിനെതിരെ നടപടി എടുക്കാന്‍ കാരണമായ വിഡിയോ ഏതാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. സസ്‌പെന്‍ഷന്‍ കാലവധിക്ക് ശേഷം തീരുമാനം പുനഃപരിശോധിക്കുമെന്ന് അധികൃതര്‍ അറിയിക്കുകയുണ്ടായി.
കാപിറ്റോള്‍ അതിക്രമങ്ങളുടെ സാഹചര്യത്തില്‍ ട്രംപിനെതിരെ നടപടി കൈക്കൊള്ളാതിരുന്ന ഏക സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായിരുന്നു യൂട്യൂബ്. ഫേസ്ബുക്കും ട്വിറ്ററുമെല്ലാം ട്രംപിന്റെ അക്കൗണ്ട് നിരോധിച്ചിരിക്കുകയാണ്. നിലവിലെ സസ്‌പെന്‍ഷന്‍ കുറഞ്ഞത് ഏഴ് ദിവസത്തേക്കാണെന്നും ഈ കാലയളവില്‍ വിഡിയോകളോ ലൈവോ ഒന്നും ചാനലിലൂടെ ചെയ്യാനാകില്ലെന്നും യൂട്യൂബ് അധികൃതര്‍ അറിയിക്കുകയുണ്ടായി.

നിരോധനത്തിന് പിന്നാലെ ട്രംപിന്റെ വിഡിയോകള്‍ക്ക് താഴെ വരുന്ന കമന്റുകള്‍ വിലക്കാനും സാധ്യതയുണ്ട്. സസ്‌പെന്‍ഷന്‍ തുടരാനാണ് തീരുമാനമെങ്കില്‍ അടുത്ത ഘട്ടത്തില്‍ രണ്ടാഴ്ചത്തേക്കായിരിക്കും നിരോധനമുണ്ടാക്കുന്നത്. ഇതിന് പിന്നാലെ സ്ഥിരമായി ചാനല്‍ പൂട്ടിക്കാനും സാധ്യതയുണ്ട്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

സാബു ജേക്കബ് പൊതുവേദിയിൽ വെച്ച് തന്നെ അപമാനിച്ചു; വിശദീകരണവുമായി വി.പി ശ്രീനിജിൻ

സാബു ജേക്കബ് പൊതുവേദിയിൽ വെച്ച് തന്നെ നിരവധി തവണ അപമാനിക്കുന്ന പ്രസ്താവന നടത്തിയെന്ന് വി.പി ശ്രീനിജിൻ എംഎൽഎ. ഐക്കര പഞ്ചായത്തിലെ കൃഷി ദിനാഘോഷത്തിലാണ് പരസ്യമായി തന്നെ അപമാനിച്ചത്. പഞ്ചായത്ത് പ്രസിഡന്റടക്കം സദസിലിരിക്കുമ്പോഴായിരുന്നു അപമാനിച്ചത്....

മികച്ച സംവിധായകന്‍ ബേസില്‍; ഏഷ്യന്‍ അവാര്‍ഡ്‌സില്‍ ഇന്ത്യയുടെ അഭിമാനം

മികച്ച സംവിധായകനുള്ള ഈ വര്‍ഷത്തെ ഏഷ്യന്‍ അക്കാദമി അവാര്‍ഡ് ബേസില്‍ ജോസഫിന്. മിന്നല്‍ മുരളി എന്ന ചിത്രത്തിനാണ് പുരസ്‌കാരം. പതിനാറ് രാജ്യങ്ങളിലെ ചിത്രങ്ങളാണ് മത്സരത്തിനുണ്ടായിരുന്നത്. പുരസ്‌കാരവിവരം തന്റെ സാമൂഹികമാധ്യമത്തിലൂടെ നടനും സംവിധായകനുമായ ബേസിലാണ് അറിയിച്ചത്. സിംഗപ്പൂരില്‍...

പാറശ്ശാല ഷാരോണ്‍ രാജ് കൊലക്കേസില്‍ പോലീസിനെ കുരുക്കിലാക്കി ഒന്നാംപ്രതി ഗ്രീഷ്മയുടെ രഹസ്യമൊഴി

പാറശ്ശാല ഷാരോണ്‍ രാജ് കൊലക്കേസില്‍ പോലീസിനെ കുരുക്കിലാക്കി ഒന്നാംപ്രതി ഗ്രീഷ്മയുടെ രഹസ്യമൊഴി. പോലീസ് നിര്‍ബന്ധിച്ച്‌ കുറ്റസമ്മതം നടത്തിച്ചെന്നാണ് മജിസ്ട്രേറ്റിന് രഹസ്യ മൊഴി നല്‍കിയത്..നെയ്യാറ്റിന്‍കര രണ്ടാം ക്ലാസ് മജിസ്ട്രേറ്റ് വിനോദ് ബാബുവിന് മുമ്ബാകെയാണ് രഹസ്യമൊഴി നല്‍കിയത്....