ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍: മുന്‍തൂക്കം കിവീസിനെന്ന് യുവരാജ്

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, ഇന്ത്യയേക്കാള്‍ മുന്‍തൂക്കം ന്യൂസീലന്‍ഡിനാണെന്ന അഭിപ്രായവുമായി മുന്‍ താരം യുവരാജ് സിങ്ങും രംഗത്ത്. ഇന്ത്യന്‍ ടീം കരുത്തരാണെന്നതില്‍ സംശയമില്ലെങ്കിലും, മൂന്നു മാസത്തെ ഇടവേളയ്ക്കുശേഷം ടെസ്റ്റ് കളിക്കുന്നത് ടീമിനെ ബാധിക്കുമെന്ന് യുവരാജ് അഭിപ്രായപ്പെട്ടു.

‘ഇന്ത്യയുടെ ബാറ്റിംഗ് നിര താരതമ്യേന കരുത്തുറ്റതാണ്. ബോളിംഗില്‍ ഇരു ടീമുകളും ഏറെക്കുറെ ഒപ്പത്തിനൊപ്പമാണ്. പക്ഷേ, ഇംഗ്ലണ്ടിലെത്തിയ ഇന്ത്യന്‍ ടീമിന് ടെസ്റ്റ് ശൈലിയിലേക്ക് മാറാന്‍ അല്‍പം ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം. കാരണം, ഐ.പി.എല്‍ കളിച്ചതിനു ശേഷം നേരെ വന്ന് ടെസ്റ്റ് കളിക്കുന്നത് ഇന്ത്യയ്ക്ക് അല്‍പം പ്രയാസം സൃഷ്ടിച്ചേക്കാം. അതുകൊണ്ട് ന്യൂസിലന്‍ഡിന് അല്‍പം മുന്‍തൂക്കമുണ്ട് എന്നത് വാസ്തവമാണ്.’

‘ഇന്ത്യന്‍ ടീം കരുത്തരാണെന്നതില്‍ ആര്‍ക്കും സംശയമില്ല. അടുത്ത കാലത്തായി ഇന്ത്യയ്ക്കു പുറത്തും ടീമിന്റെ പ്രകടനം ഉജ്വലമാണ്. എവിടെയും ജയിക്കാനാകുമെന്ന ആത്മവിശ്വാസമാണ് ഈ ടീമിന്റെ മുഖമുദ്ര. പക്ഷേ, ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. മാത്രമല്ല, ഫൈനല്‍ പോരാട്ടത്തിന് ഡ്യൂക് ബോളാണ് ഉപയോഗിക്കുക. ഇത്തരം സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ വാസ്തവത്തില്‍ സമയം ആവശ്യമാണ്. എങ്കിലും എന്റെ പിന്തുണ ഇന്ത്യയ്ക്കു തന്നെയാണ്. ഇന്ത്യ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ച് കിരീടം ചൂടട്ടെ’ യുവി പറഞ്ഞു

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

മുഖ്യമന്ത്രിയുടെ യൂറോപ്യന്‍ പര്യടനത്തിന് വീഡിയോ, ഫോട്ടോ കവറേജിനായി മാത്രം ഏഴു ലക്ഷം രൂപ ചിലവ്

തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും അടങ്ങിയ സംഘം ഇന്ന് രാത്രി യൂറോപ്യന്‍ സന്ദര്‍ശനത്തിനായി യാത്രതിരിക്കും. യൂറോപ്യന്‍ പര്യടനത്തിന് വീഡിയോ ഫോട്ടോ ചിത്രീകരണത്തിനായി വന്‍തുകയാണ് വകയിരുത്തിയിരിക്കുന്നത്. വീഡിയോ, ഫോട്ടോ കവറേജിനായി മാത്രം ഏഴു ലക്ഷം രൂപയാണ് സര്‍ക്കാര്‍...

റോഷാക്ക് ഒക്ടോബര്‍ 7 ന് തിയേറ്ററുകളിലേക്ക്

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന നിസ്സാം ബഷീര്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം റോഷാക്ക് ഒക്ടോബര്‍ ഏഴാം തീയതി തിയേറ്ററുകളില്‍ റിലീസ് ചെയ്യും. ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായി ക്ലീന്‍ യു എ സര്‍ട്ടിഫിക്കറ്റ് ആണ്...

സാ​ള്‍​ട്ട് വെ​ടി​ക്കെ​ട്ടി​ല്‍ പാ​ക്കി​സ്ഥാ​നെ ത​ക​ര്‍​ത്ത് ഇം​ഗ്ല​ണ്ട്

ലാ​ഹോ​ര്‍: പാ​ക്കി​സ്ഥാ​നെ​തി​രാ​യ ആ​റാം ട്വ​ന്‍റി-20​യി​ല്‍ ത​ക​ര്‍​പ്പ​ന്‍ ജ​യം സ്വ​ന്ത​മാ​ക്കി ഇം​ഗ്ല​ണ്ട്. ഫി​ലി​പ്പ് സാ​ള്‍​ട്ടി​ന്‍റെ(41 പ​ന്തി​ല്‍ 87*) മി​ക​വി​ലാ​ണ് പാ​ക്കി​സ്ഥാ​ന്‍ ഉ​യ​ര്‍​ത്തി​യ 170 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം ഇം​ഗ്ല​ണ്ട് അ​നാ​യാ​സം മ​റി​ക​ട​ന്ന് പ​ര​മ്ബ​ര​യി​ല്‍ ഒ​പ്പ​മെ​ത്തി​യ​ത്. നേ​ര​ത്തെ, ടോ​സ് ന​ഷ്ട​പ്പെ​ട്ട്...