ക്രിക്കറ്റ് താരം യുവരാജ് സിംഗിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

ക്രിക്കറ്റ് താരം യുവരാജ് സിംഗിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. ഹരിയാന പൊലീസിന്റേതാണ് നടപടി. സഹ താരത്തിനെതിരെ ജാതീയമായ പരാമർശങ്ങൾ നടത്തിയെന്ന ആരോപണത്തിലാണ് അറസ്റ്റ്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഹൈക്കോടതി നിർദ്ദേശം അനുസരിച്ച് വിട്ടയച്ചതായി ഹരിയാന പൊലീസ് അറിയിച്ചു.

ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചാഹലിനെതിരെ ജാതീയ അതിക്ഷേപം നടത്തിയ കേസിലായിരുന്നു അറസ്റ്റ്. ഇൻസ്റ്റഗ്രാം ലൈവിലൂടെയായിരുന്ന താരത്തിന്റെ പരാമർശം. എന്നാൽ പരാമർശങ്ങൾ മനഃപൂർവമല്ലെന്ന് പറഞ്ഞ് യുവരാജ് സിംഗ് മാപ്പ് അപേക്ഷിച്ച് രംഗത്തെത്തിയിരുന്നു.

ഹരിയാന സ്വദേശിയായ ദളിത് ആക്ടിവിസ്റ്റ് രജത് കൽസന്റെ പരാതിയിലാണ് യുവരാജ് സിംഗിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. എസ്.സി/എസ്.ടി വിഭാഗത്തിനെതിരായ അതിക്രമങ്ങൾ തടയൽ നിയമപ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

സിബിഎസ്‌ഇ ബോര്‍ഡ് പരീക്ഷാത്തീയതി അടുത്തയാഴ്ച

ന്യൂഡല്‍ഹി: 2023-24 അധ്യയന വര്‍ഷത്തെ 10, 12 ക്ലാസ് ബോര്‍ഡ് പരീക്ഷാത്തീയതികള്‍ അടുത്തയാഴ്ച പ്രസിദ്ധീകരിക്കും. റെഗുലര്‍ സ്‌കൂളുകളിലെ 10-ാം ക്ലാസ് ഇന്റേണല്‍, 12-ാം ക്ലാസ് പ്രാക്ടിക്കല്‍ പരീക്ഷകളുടെ തീയതിയാണ് ആദ്യം പ്രഖ്യാപിക്കുക. ഇവ അടുത്ത വര്‍ഷം...

സിൽവർലൈൻ പദ്ധതി മരവിപ്പിച്ച് സർക്കാർ

സിൽവർലൈൻ പദ്ധതി മരവിപ്പിച്ച് സംസ്ഥാന സർക്കാർ. സാമൂഹികാഘാത പഠനത്തിനുള്ള പുതിയ വിജ്ഞാപനം കേന്ദ്രാനുമതിക്ക് ശേഷം. ഇത് സംബന്ധിച്ച് റവന്യൂ വകുപ്പ് ഉത്തരവിറക്കി. ഭൂമി ഏറ്റെടുക്കാൻ ചുമതലപ്പെടുത്തിയ ഉദ്യോഗദസ്ഥരെ തിരിച്ചുവിളിച്ചു. ഉദ്യോഗസ്ഥരെ മറ്റ് അത്യാവശ്യ പദ്ധതികളിലേക്ക്...

ഖത്തർ ലോകകപ്പ്: സ്പെയിനും ജർമനിയും സമനിലയിൽ പിരിഞ്ഞു

ലോകകപ്പിലെ ത്രില്ലെർ പോരാട്ടത്തിൽ സമനിലയിൽ പിരിഞ്ഞു സ്പെയിനും ജർമനിയും. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയാണ് സമനില പിടിച്ചത്. ഗോൾ രഹിതമായ ആദ്യ പകുതിക്കു ശേഷം 62 ആം മിനിറ്റിൽ അൽവാരോ...