സിപിഎം കളമശ്ശേരി ഏരിയ സെക്രട്ടറിക്കെതിരെ അപകീർത്തികരമായ വാർത്ത പ്രചരിപ്പിച്ച ഗിരീഷ് ബാബുവിനെതിരെ കേസ്

സിപിഎം കളമശ്ശേരി കളമശ്ശേരി ഏരിയ സെക്രട്ടറി വി.എ.സക്കീർ ഹുസൈനെതിരെ അപകീർത്തികരമായ വാർത്ത പ്രചരിപ്പിച്ച ഗിരീഷ് ബാബുവിനെതിരെ കേസ്.അപകീർത്തികരമായ പരാതി നൽകുകയും വാർത്ത പ്രചരിപ്പിക്കുകയും ചെയ്തതിനെതിരെയാണ് കേസ് ഫയൽ ചെയ്തത്. തനിക്കെതിരെ നിരന്തരം അപകീർത്തികരമായി പരാതി നൽകുകയും സാമുഹൃമാധ്യമങ്ങളിലൂടെ വാർത്ത പ്രചരിപ്പിക്കുകയും ചെയ്ത ജി.ഗിരീഷ് ബാബുവിനെതിരെയാണ് കളമശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ കേസ് ഫയൽ ചെയ്തത്.

പ്രളയ ദുരിതാശ്വാസ തട്ടിപ്പിലെ യഥാർത്ഥ പ്രതികളെ രക്ഷിക്കാനും അവരെ വാർത്തകളിൽ നിന്ന് മറച്ചുവെക്കാനും അത് വഴി സിപിഐ എമ്മിനെ അപകീർത്തിപെടുത്താനും ലക്ഷ്യമിട്ടാണ് മനപ്പൂർവം സക്കീർ ഹുസൈൻ്റെ പേര് ബന്ധപ്പെടുത്തി പരാതിയും വാർത്തയും സൃഷ്ടിച്ചതെന്നാണ് പരാതിയിൽ പറയുന്നത്.പൊതുപ്രവർത്തകനായ തന്നെ സമൂഹമധ്യത്തിൽ അവഹേളിക്കുവാൻ നിരന്തരം നവമാധ്യമങ്ങളിൽ വാർത്ത പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ അഡ്വ.കെ കെ നാസർ മുഖേന 25 ലക്ഷം രൂപ നഷ്ടപരിഹാരവും മറ്റ് നടപടി കളും ആവശ്യപ്പെട്ടാണ് കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവിനെതിരെ കേസ് ഫയൽ ചെയ്തത്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

സിബിഎസ്‌ഇ ബോര്‍ഡ് പരീക്ഷാത്തീയതി അടുത്തയാഴ്ച

ന്യൂഡല്‍ഹി: 2023-24 അധ്യയന വര്‍ഷത്തെ 10, 12 ക്ലാസ് ബോര്‍ഡ് പരീക്ഷാത്തീയതികള്‍ അടുത്തയാഴ്ച പ്രസിദ്ധീകരിക്കും. റെഗുലര്‍ സ്‌കൂളുകളിലെ 10-ാം ക്ലാസ് ഇന്റേണല്‍, 12-ാം ക്ലാസ് പ്രാക്ടിക്കല്‍ പരീക്ഷകളുടെ തീയതിയാണ് ആദ്യം പ്രഖ്യാപിക്കുക. ഇവ അടുത്ത വര്‍ഷം...

സിൽവർലൈൻ പദ്ധതി മരവിപ്പിച്ച് സർക്കാർ

സിൽവർലൈൻ പദ്ധതി മരവിപ്പിച്ച് സംസ്ഥാന സർക്കാർ. സാമൂഹികാഘാത പഠനത്തിനുള്ള പുതിയ വിജ്ഞാപനം കേന്ദ്രാനുമതിക്ക് ശേഷം. ഇത് സംബന്ധിച്ച് റവന്യൂ വകുപ്പ് ഉത്തരവിറക്കി. ഭൂമി ഏറ്റെടുക്കാൻ ചുമതലപ്പെടുത്തിയ ഉദ്യോഗദസ്ഥരെ തിരിച്ചുവിളിച്ചു. ഉദ്യോഗസ്ഥരെ മറ്റ് അത്യാവശ്യ പദ്ധതികളിലേക്ക്...

ഖത്തർ ലോകകപ്പ്: സ്പെയിനും ജർമനിയും സമനിലയിൽ പിരിഞ്ഞു

ലോകകപ്പിലെ ത്രില്ലെർ പോരാട്ടത്തിൽ സമനിലയിൽ പിരിഞ്ഞു സ്പെയിനും ജർമനിയും. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയാണ് സമനില പിടിച്ചത്. ഗോൾ രഹിതമായ ആദ്യ പകുതിക്കു ശേഷം 62 ആം മിനിറ്റിൽ അൽവാരോ...