കീവ്: റഷ്യയുമായുള്ള ചര്‍ച്ചയില്‍ നിലപാട് മാറ്റി യുക്രെയ്ന് പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്കി. സമാധാന ചര്‍ച്ചയ്ക്കു സാധ്യതയുണ്ടെന്നു പറഞ്ഞ സെലന്‍സ്കി, യഥാര്‍ഥ ചര്‍ച്ചയ്ക്കു റഷ്യയെ പ്രേരിപ്പിക്കാന്‍ രാജ്യാന്തര സമൂഹത്തോട് അഭ്യര്‍ഥിച്ചു.
അമേരിക്കയില്‍ ഇടക്കാല തെരഞ്ഞെടുപ്പ് നടക്കവെയാണു സെലന്‍സ്കിയുടെ നിലപാട് മാറ്റം. അതേസമയം, റഷ്യ പിടിച്ചെടുത്ത യുക്രെയ്ന്റെ ഭാഗങ്ങള്‍ വിട്ടുനല്‍കണമെന്നും യുദ്ധംകൊണ്ടുണ്ടായ നാശനഷ്ടങ്ങള്‍ക്കു നഷ്ടപരിഹാരം നല്‍കണമെന്നും യുദ്ധക്കുറ്റങ്ങള്‍ വിചാരണ ചെയ്യണമെന്നുമുള്ള മുന്‍ ആവശ്യങ്ങളില്‍ സെലന്‍സ്കി വിട്ടുവീഴ്ച നടത്തിയിട്ടില്ല.
റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനുമായി യാതൊരുവിധ ചര്‍ച്ചയും പാടില്ലെന്ന ഉത്തരവില്‍ സെലന്‍സ്കി സെപ്റ്റംബറില്‍ ഒപ്പുവച്ചിരുന്നു.