സൈന്യത്തില്‍നിന്ന് ഒളിച്ചോടുക, യുദ്ധം ചെയ്യാന്‍ വിമുഖത കാട്ടുക, ഉത്തരവുകള്‍ അനുസരിക്കാതിരിക്കുക, യുക്രെയ്നു കീഴടങ്ങുക എന്നിവ ചെയ്യുന്ന ഭടന്മാര്ക്ക് 10 വര്‍ഷം തടവുശിക്ഷ നല്കുന്ന നിയമത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന് ഉത്തരവിട്ട പശ്ചാത്തലത്തിലാണ് സെലന്‍സ്കി ഇതു പറഞ്ഞത്.
റഷ്യയില്‍ യുദ്ധവിരുദ്ധ പ്രതിഷേധം തുടരുന്നു
യുക്രെയ്ന് യുദ്ധത്തിനു മൂന്നു ലക്ഷം കരുതല്‍ സൈനികരെക്കൂടി വിന്യസിക്കാനുള്ള പുടിന്റെ തീരുമാനത്തില്‍ റഷ്യയില്‍ പ്രതിഷേധം തുടരുകയാണ്. ശനിയാഴ്ചത്തെ പ്രകടനങ്ങളില്‍ പങ്കെടുത്തതിന് 724 പേര് അറസ്റ്റിലായി. 32 നഗരങ്ങളില്‍ പ്രകടനങ്ങളുണ്ടായി. നേരത്തേ ആയിരത്തിലധികം പേരെ അറസ്റ്റ് ചെയ്തിരുന്നു.
ജനറലിനെ തെറിപ്പിച്ചു
യുക്രെയ്ന് യുദ്ധത്തില്‍ സൈനികസാമഗ്രികളുടെ വിതരണം നടത്തുന്ന ലോജിസ്റ്റിക് വിഭാഗത്തിന്റെ മേധാവിയും ഡെപ്യൂട്ടി പ്രതിരോധ മന്ത്രിയുമായ ജനറല്‍ ദിമിത്രി ബുള്ഗാക്കോവിനെ പുടിന് നീക്കംചെയ്തു. ഇദ്ദേഹത്തിനു പുതിയ പദവി നല്‍കുമെന്നാണു മോസ്കോ അറിയിച്ചത്.
കേണല്‍ ജനറല്‍ മിഖായേല്‍ മിസിന്റ്സേവിനാണു പകരം ചുമതല. മരിയുപോള്‍ നഗരത്തെ തരിപ്പണമാക്കുന്നതിനു നേതൃത്വം നല്‍കിയത് ഇദ്ദേഹമാണ്. മരിയുപോളിലെ കശാപ്പുകാരന് എന്നാണ് അറിയപ്പെടുന്നത്. സിറിയയിലെ ആലപ്പോ നഗരത്തെയും ബോംബിട്ടു തരിപ്പണമാക്കിയതിലൂടെ കുപ്രസിദ്ധനാണ്.