സിക പ്രതിരോധം; കേന്ദ്രസംഘം ഇന്ന് തിരുവനന്തപുരത്ത്

സിക പ്രതിരോധം; കേന്ദ്രസംഘം ഇന്ന് തിരുവനന്തപുരത്ത്

സിക സ്ഥിതിഗതികള്‍ വിലയിരുത്താന്‍ തിരുവനന്തപുരത്തെത്തിയ കേന്ദ്രസംഘം ഇന്ന് കളക്ടറുമായി കൂടിക്കാഴ്ച നടത്തും. കളക്ടറേറ്റിലാണ് യോഗം ചേരുക. സംസ്ഥാനത്ത് ഇതുവരെ 23 പേര്‍ക്കാണ് സിക സ്ഥിരീകരിച്ചത്. ഇവരെല്ലാം തിരുവനന്തപുരം നഗരപരിധിയിലെ താമസക്കാരാണ്. സിക ഉറവിട മേഖല നഗരസഭയാണോ എന്ന സംശയത്തിലേക്കാണ് ആരോഗ്യരംഗം വിരല്‍ചൂണ്ടുന്നത്.

കൊതുകുനശീകരണത്തിന് അടിയന്തര നടപടിയാവശ്യപ്പെട്ട് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ തിരുവനന്തപുരം കോര്‍പറേഷന്‍ സെക്രട്ടറിക്ക് കത്തുനല്‍കിയിട്ടുണ്ട്. നഗരസഭയുടെ പല സ്ഥലങ്ങളും കൊതുകിന് വളരാന്‍ പര്യാപ്തമാണെന്ന് പരിശോധനയില്‍ വ്യക്തമായതിനെ തുടര്‍ന്നാണ് ഡിഎംഒയുടെ നടപടി. വൈറസ് ബാധിത മേഖലകളില്‍ നിന്നയച്ച കൂടുതല്‍ പരിശോധനാ ഫലങ്ങള്‍ പുറത്തുവരേണ്ടതുണ്ട്.

ഇന്നലെ നാല് പേര്‍ക്കാണ് സംസ്ഥാനത്ത് സിക റിപ്പോര്‍ട്ട് ചെയ്തത്. തിരുവനന്തപുരം കരിക്കകം സ്വദേശിനി, പൂന്തുറ സ്വദേശി (35), ശാസ്തമംഗലം സ്വദേശിനി (41), സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ (38) എന്നിവര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ സിക വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 23 ആയി.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

സിബിഎസ്‌ഇ ബോര്‍ഡ് പരീക്ഷാത്തീയതി അടുത്തയാഴ്ച

ന്യൂഡല്‍ഹി: 2023-24 അധ്യയന വര്‍ഷത്തെ 10, 12 ക്ലാസ് ബോര്‍ഡ് പരീക്ഷാത്തീയതികള്‍ അടുത്തയാഴ്ച പ്രസിദ്ധീകരിക്കും. റെഗുലര്‍ സ്‌കൂളുകളിലെ 10-ാം ക്ലാസ് ഇന്റേണല്‍, 12-ാം ക്ലാസ് പ്രാക്ടിക്കല്‍ പരീക്ഷകളുടെ തീയതിയാണ് ആദ്യം പ്രഖ്യാപിക്കുക. ഇവ അടുത്ത വര്‍ഷം...

സിൽവർലൈൻ പദ്ധതി മരവിപ്പിച്ച് സർക്കാർ

സിൽവർലൈൻ പദ്ധതി മരവിപ്പിച്ച് സംസ്ഥാന സർക്കാർ. സാമൂഹികാഘാത പഠനത്തിനുള്ള പുതിയ വിജ്ഞാപനം കേന്ദ്രാനുമതിക്ക് ശേഷം. ഇത് സംബന്ധിച്ച് റവന്യൂ വകുപ്പ് ഉത്തരവിറക്കി. ഭൂമി ഏറ്റെടുക്കാൻ ചുമതലപ്പെടുത്തിയ ഉദ്യോഗദസ്ഥരെ തിരിച്ചുവിളിച്ചു. ഉദ്യോഗസ്ഥരെ മറ്റ് അത്യാവശ്യ പദ്ധതികളിലേക്ക്...

ഖത്തർ ലോകകപ്പ്: സ്പെയിനും ജർമനിയും സമനിലയിൽ പിരിഞ്ഞു

ലോകകപ്പിലെ ത്രില്ലെർ പോരാട്ടത്തിൽ സമനിലയിൽ പിരിഞ്ഞു സ്പെയിനും ജർമനിയും. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയാണ് സമനില പിടിച്ചത്. ഗോൾ രഹിതമായ ആദ്യ പകുതിക്കു ശേഷം 62 ആം മിനിറ്റിൽ അൽവാരോ...