തിരുവനന്തപുരം: സംസ്ഥാനത്ത് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ആറംഗ കേന്ദ്ര ആരോഗ്യസംഘം തലസ്ഥാനത്തെത്തി. വൈറസ് ബാധ കണ്ടെത്തിയ പ്രദേശങ്ങള്‍ കേന്ദ്ര ആരോഗ്യ സംഘം സന്ദര്‍ശിച്ച് പരിശോധന നടത്തും. വൈറസ് കണ്ടെത്തിയ കോര്പറേഷന് പ്രദേശങ്ങള്‍ സന്ദര്ശളാണ് സന്ദര്‍ശിക്കുന്നത്. വൈറസ് ബാധ ആദ്യം സ്ഥിരീകരിച്ച യുവതിയെ ചികില്‍സിച്ച കിംസ് ആശുപത്രിയിലും സംഘം പരിശോധന നടത്തും.
പരിശോധനക്ക് ശേഷം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, ആരോഗ്യ മന്ത്രി എന്നിവരെ സന്ദര്‍ശിക്കും. ഏതാനും ദിവസം കേന്ദ്രസംഘം കേരളത്തിലുണ്ടാവും എന്നാണ് സൂചന. സംസ്ഥാനത്ത് ഇതുവരെ 14 പേരിലാണ് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം സ്ഥിരീകരിച്ചവര്‍ എല്ലാം തന്നെ ആരോഗ്യ പ്രവര്‍ത്തകരും ആണ്.
അതേസമയം, വൈറസ് സ്ഥിരീകരിക്കപ്പെട്ടവര്‍ താമസിച്ചിരുന്ന പ്രദേശത്ത് നിന്നും പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലം നെഗറ്റീവാണ്. 17 പേരുടെ സാമ്പിളുകളാണഅ പരിശോധനയ്ക്കായി അയച്ചത്. ഇവരുടെ എല്ലാം ഫലം നെഗറ്റീവാണ്. സിക്ക വൈറസ് ഗര്‍ഭിണികളെയാണ് ഗുരുതരമായി ബാധിക്കുന്നത്. അതിനാല്‍ ഗര്‍ഭിണികള്‍ ആദ്യ നാല് മാസത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തുകയും പരിശോധനയ്ക്ക് വിധേയരാവുകയും ചെയ്യണമെന്നാണ് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിരിക്കുന്നത്.